Breaking News

നീലേശ്വരത്ത് മൂന്ന് സ്ക്രീനുകളുള്ള തിയറ്റർ 
സമുച്ചയം നിർമിക്കും: ഷാജി എൻ കരുൺ



നീലേശ്വരം : നിലേശ്വരം നഗരത്തിൽ മൂന്ന് സ്ക്രീനുകളുള്ള സിനിമാ തിയറ്റർ സമുച്ചയം സ്ഥാപിക്കുമെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ പറഞ്ഞു. ചിറപ്പുറത്ത് തിയേറ്റർ കെട്ടിട സമുച്ചയം സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത വികസന കോർപറേഷൻ ബോർഡംഗം ഷെറിൻ , ആർക്കിടെക്റ്റ് ടി എം സിറിയക് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
തിയേറ്റർ സമുച്ചയം യാഥാർത്ഥ്യമാകുന്നതോടെ നീലേശ്വരത്തിന്റെ സാംസ്കാരിക രംഗത്ത് ഉണർവ് പകരാനും തനതു വരുമാനം മെച്ചപ്പെടുത്താനും സാധിക്കും.
നേരത്തേ നാലു തിയേറ്ററുകൾ പ്രവർത്തിച്ച നീലേശ്വരത്ത് നിലവിൽ ഒരു തിയേറ്റർ പോലുമില്ല. നഗരസഭാപ്രദേശത്ത് സിനിമാ തിയേറ്റര്‍ യാഥാര്‍ത്ഥ്യമാക്കാൻ ലക്ഷ്യത്തോടെ 60 സെന്‍റ് സ്ഥലം 30 വര്‍ഷത്തേക്ക് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന് പാട്ടത്തിന് വിട്ടുനല്‍കാൻ നഗരസഭാ കൗണ്‍സിൽ 2018 ൽ തീരുമാനിച്ചിരുന്നു.
നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, കെ പി സതീഷ് ചന്ദ്രൻ , പ്രൊഫ കെ പി ജയരാജൻ, കെ വി ദാമോദരൻ,
കെ പി രവീന്ദ്രൻ , പി സുഭാഷ് , ടി പി ലത, ദാക്ഷായണി കുഞ്ഞിക്കണ്ണൻ, നകെ മനോജ് കുമാർ, പി എം സന്ധ്യ, രവീന്ദ്രൻ കൊടക്കാട്, ഒ വി രവീന്ദ്രൻ ,പി വി സതീശൻ തുടങ്ങിയവർ സംബന്ധിച്ചു.


No comments