Breaking News

മലയാളസിനിമക്ക് പുറമെ തെലുങ്ക് സിനിമയും കാസർഗോഡേക്ക് നായികയായി നീലേശ്വരം സ്വദേശിനി അപർണാ ജനാർദനൻ


കാഞ്ഞങ്ങാട് : ‌തെലുങ്ക്‌ സിനിമയിൽ നായികയായി നീലേശ്വരത്തെ അപർണാ ജനാർദനൻ. തെലുങ്കിൽ എഴ്‌ സിനിമകളുടെ സംവിധായകനും പത്ത്‌ സിനിമകളുടെ തിരകഥാകൃത്തുമായ ദശരഥകുമാർ നിർമാണവും ഹൈദരാബാദിലെ മനാഎന്റർടെയ്മെന്റ എന്ന പ്രൊഡഷക്‌ഷൻ കമ്പനി ഉടമയും സിനിമാ പ്രവർത്തകനുമായ ഡി വൈ ചൗധരി ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലവ്‌യു റാം’ എന്ന പ്രണയകഥ പ്രമേയമായ തെലുങ്ക്‌ സിനിമയിലെ നായികയായാണ്‌ അപർണ അഭിനയിക്കുന്നത്‌. നടനും നർത്തകനുമായ മുംബൈയിലെ രോഹിത്‌ ബെഗാളാണ്‌ നായകൻ.
രാജമൗലിയുടെ സഹായി സെബാസ്‌റ്റ്യൻ സംവിധാനം ചെയ്‌ത്‌ അഞ്ച്‌ ഭാഷകളിൽ ഒരുങ്ങുന്ന നരകാസുര എന്ന സിനിമയിലും അപർണ നായികയായി അഭിനയിച്ചു. ചിത്രം മെയ്‌മാസത്തിൽ തിയറ്ററിലെത്തും.
ഷാജി എൻ കരുണിന്റെ എ കെ ജി സിനിമയിൽ മകൾ ലൈയുടെ ബാല്യം അഭിനയിച്ച്‌ സിനിമയിലെത്തിയ അപർണ ഗോപി കുറ്റിക്കോലിന്റെ അരയാകടവി്‌, സുജിത്‌ വാസുദേവിന്റെ ഓട്ടർഷ, വിഷ്‌ണുമോഹന്റെ മേപ്പടിയാൻ, മനുസുധാകരന്റെ ബുമറാങ്ങ്‌ എന്നീ സിനിമകളിൽ അഭിനയിച്ചു.
കാസർകോട്‌ ഡിവൈഎസ്‌പി ഓഫീസിലെ എസ്‌ഐ എം ജനാർദനന്റയും മടിക്കൈ ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപിക ഇന്ദുവിന്റെയും മകളാണ്‌ ഇപ്പോൾ ബംഗളൂരു സർവകലാശാലയിൽ എംബിഎ വിദ്യാർഥിനിയാണ്‌.

ബേക്കലിൽ തെലുങ്ക് സിനിമ ചിത്രീകരിക്കും
കാഞ്ഞങ്ങാട്
മലയാള സിനിമയ്ക്ക് പുറമെ തെലുങ്ക് സിനിമ ചിത്രീകരണവും കാസർകോട് സജീവമാകുന്നു. ജില്ലക്കാരിയായ അപർണ ജനാർദനൻ നായികയാവുന്ന തെലുങ്ക് സിനിമയായ ലൗ യൂ റാമിന്റെ ചിത്രീകരണത്തിനായി അണിയറ പ്രവർത്തകർ ബേക്കൽകോട്ടയിൽ സന്ദർശനം നടത്തി. ബാഹുബലിയടക്കമുള്ള സിനിമകൾക്കുശേഷം തെലുങ്ക് സിനിമ അന്തരാഷ്ട്രതലത്തിൽ ശ്രദ്ധേയമായെന്ന് സിനിമയുടെ തിരകഥാകൃത്തായ ദശരഥ് കുമാർ കാഞ്ഞങ്ങാട്‌ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. നായകൻ രോഹിത്, നിർമാതാവ് സുരേഷ്‌ എന്നിവരും കൂടെയുണ്ട്‌.


No comments