Breaking News

വെസ്റ്റ് എളേരി ഗ്ലോബൽ കെ എം സി സി 'മുഹബ്ബത്ത്' സ്വാഗത സംഘം ഓഫീസ് തുറന്നു


കുന്നുംകൈ: ഏപ്രിൽ 23  നു മൗക്കോട് നടക്കുന്ന വെസ്റ്റ് എളേരി പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി  കുടുംബ സംഗമവും ഇശൽ നൈറ്റും 'മുഹബ്ബത്ത് 23 '  സ്വാഗത സംഘം ഓഫീസ് തുറന്നു. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ ഓഫീസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ മെമ്പർ എം വി ലിജിന പരിപാടിയുടെ  പോസ്റ്റർ പ്രകാശനം ചെയ്തു. ഫണ്ട് ഉദ്ഘാടനം എ ജി സുബൈറിൽ നിന്ന് വാർഡ് മെമ്പർ പി റൈഹാനത്ത് ടീച്ചർ ഏറ്റുവാങ്ങി നിർവഹിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തില്‍  വെസ്റ്റ് എളേരി ഗ്ലോബൽ കെ എം സി സി നാല് വർഷം കൊണ്ട്   നാല് ബൈത്തുറഹ്മ, കുടിവെള്ള പദ്ധതി, ചികിത്സാ സഹായം എന്നിവിടങ്ങളിലായി 35  ലക്ഷത്തോള രൂപ ചെലവഴിച്ചിട്ടുണ്ട്. ചടങ്ങില്‍  ഏ വി അബ്ദുൽ ഖാദർ, നൗഷാദ് ഇളംപാടി, ടി എച്ച് ഖാദർ, പി അബ്ദുൽ റഹ്‌മാൻ, റാഹിൽ മൗക്കോട്, ശംസുദ്ധീൻ പെരുമ്പട്ട, എ ദുൽകിഫിലി, നൂരിഷാ പെരുമ്പട്ട, ഉമർ മൗലവി, ബഷീർ പുഴക്കര  മുസ്തഫ മൗലവി, വി വി ഖാദർ, ടി എ ഖരീം, ആബിദ് കാക്കടവ്, എ പി കെ ശിഹാബ്,കരീം മൌലവി, പി ബഷീർ പുഴക്കര എന്നിവര്‍  സംബന്ധിച്ചു 


No comments