Breaking News

സ്വാതന്ത്ര്യദിനത്തിൽ സൈനികരെ ആദരിച്ച് ബളാൽ പഞ്ചായത്ത്‌ എട്ടാം(മൈക്കയം )വാർഡ്‌


കൊന്നക്കാട് :രാജ്യം എഴുപത്തി ഏഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രാജ്യത്തിന് വേണ്ടി സേവനം ചെയ്ത സൈനീകരരെ ആദരിച്ച്  ബളാൽ പഞ്ചായത്ത്‌ എട്ടാം വാർഡ്‌ മെമ്പറും നാട്ടുകാരും.ആസാദികാ അമൃത് മഹോത്സവം രാജ്യം വിപുലമായി ആചാരിക്കുമ്പോൾ കൊന്നക്കാട് ടൗണിൽ ദേശീയ പതാക ഉയർത്തിയതിന് ശേഷം,എട്ടാം വാർഡിൽ സ്ഥിര തമസക്കാരായ ഫിലിപ്പ് മുറിഞ്ഞകല്ലേൽ, ഭൂപതി എന്നി രണ്ട് സൈനീകരെയാണ് ആദരിച്ചത്. രണ്ട് പേരെയും പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ ഷാൾ അണിയിച്ചു.രാജ്യത്തിന് വേണ്ടി സേവനം ചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങൾ സ്വാതന്ത്ര്യ ദിനത്തിൽ സൈനീകർ പങ്കുവെച്ചു.പരിസ്ഥിതി പ്രവർത്തകൻ സണ്ണി പൈകട, കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ, ജോമോൻ പിണകാട്ട് പറമ്പിൽ, സുനീഷ് കുമാർ, സന്തോഷ് കെ കെ ,വി. ആർ.  ജയകുമാർ, പ്രദീപ്‌, ജയേഷ് പാഴിയാങ്കൽ, രാജേഷ് കെ കെ, സെന്നി എന്നിവർ പങ്കെടുത്തു.

No comments