പരപ്പ എടത്തോട് വോട്ടർ പട്ടിക പുതുക്കാൻ പോയ ഇലക്ഷൻ ബൂത്ത് ലെവൽ ഓഫീസറെ കല്ലെറിഞ്ഞ് ഓടിച്ചതായി പരാതി
പരപ്പ: ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർപട്ടിക പുതുക്കുന്നതിന് കണക്കെടുക്കാൻ പോയ ബൂത്ത് ലെവൽ ഓഫീസറെ അക്രമിക്കുകയും കല്ലെറിഞ്ഞ് ഓടിക്കുകയും ചെയ്തു.
കാഞ്ഞങ്ങാട് മണ്ഡലത്തിലെ 110-ാം നമ്പർ ബൂത്ത് ലെവൽ ഓഫീസർ പരപ്പ എടത്തോട്ടെ പൂവക്കാട്ട് ഹൗസിൽ കെ.ബി.മുരളീധരന് നേരെയാണ് അക്രമം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് എടത്തോടെ ജസീലിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. ഇന്നലെ രാവിലെ 11 മണിയോടെ മുരളീധരൻ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ജസീലിന്റെ വീട്ടിലെത്തിയപ്പോഴാണ് ഇയാൾ കേട്ടാൽ അറപ്പുളവാക്കുന്ന ചീത്തവിളിക്കുകയും തനിക്ക് ആർക്കും വോട്ട് ചെയ്യേണ്ടെന്ന് പറഞ്ഞ് തടഞ്ഞുനിർത്തി ഷർട്ടിന്റെ കോളർ പിടിച്ച് തള്ളുകയും കല്ലെറിഞ്ഞ് ഓടിക്കുകയും ചെയ്തത്.
No comments