കേരള സർവകലാശാല റാങ്ക് ജേതാവ് ഡോ ഹരിതാബാബുവിന് കെപിസിസി മൈനോറിറ്റി കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ സ്നേഹാദരവ്
വെള്ളരിക്കുണ്ട് : മലയോരത്തിന് അഭിമാന നേട്ടം സമ്മാനിച്ച് കേരള സർവകലാശാല എം. ഡി.എസ്.പ്രോസ്തോഡോൺടിക്സ് ( Prosthodontics) വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയ
കോതമംഗലം മാർ ബസേലിയസ് ഡന്റൽ മെഡിക്കൽ കോളജിലെ ഡോ ഹരിതാബാബുവിന് കെപിസിസി മൈനോറിറ്റി കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ സ്നേഹാദരവ്.
പിന്നോക്ക ജില്ലയായ കാസറഗോഡിന്റെ കിഴക്കൻ മലയോര നഗരമായ വെള്ളരിക്കുണ്ടിൽ നിന്നും പ്രതിസന്ധികളെ അതിജീവിച്ച് ഹരിത ബാബുവിന് കിട്ടുന്ന നേട്ടം ഒരു നാടിന് തന്നെ അഭിമാനമാകുകയാണ്.
യോഗത്തിൽ കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റ് വിജി മോൻ സ്വാഗതം പറഞ്ഞു. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് മെമ്പർ സിൽവി അദ്ധ്യേക്ഷ വഹിച്ചു. കെപിസിസി മൈനോറിറ്റി കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയർമാൻ. വിഎം ഷിഹാബ് സ്നേഹോപഹാരം നൽകി ഡോഹരിത ബാബുവിനെ ആദരിച്ചു. ചടങ്ങിൽ കെപിസിസി മൈനോറിറ്റി കോൺഗ്രസ് കാസറഗോഡ് ജില്ലാ സെക്രടറി രാജീവ് തോമസ് മുഖ്യാതിഥി ആയിരുന്നു. ബേബി , ജിജി കുന്നപ്പള്ളി, റോയ് നരികുഴി , ബേബി കൈതകുളം , സി ജെ തോമസ് , കുഞ്ഞുമോൻ , മധു പാലയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
No comments