Breaking News

ഭർതൃമതിയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു


ഭീമനടി : വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ കയ്യേറ്റം ചെയ്ത് മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ മിഥുൻ എന്നയാൾക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു. യുവാവ് ഒളിവിലാണ്. ഭീമനടി ചിറക്കടവിലാണ് സംഭവം. രാത്രിയുടെ മറവിൽ മുഖം മൂടി ധരിച്ചെത്തിയ യുവാവ് മുറ്റത്ത് ഫോൺ ചെയ്തു കൊണ്ടിരുന്ന വീട്ടമ്മയെ ബലമായി കയ്യേറ്റം ചെയ്ത് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. നിലവിളി കേട്ട് തൊട്ടടുത്ത വീട്ടിൽ ഉണ്ടായിരുന്ന മകനും അയൽവാസികളും ഓടിക്കൂടി. ചിറ്റാരിക്കാൽ പോലീസും സ്ഥലത്തെത്തി. വീട്ടമ്മ അക്രമിയെ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ മിഥുൻ എന്നയാൾക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്തി എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉന്നത പോലീസ് അധികാരികൾക്ക് പരാതി കൊടുക്കാനൊരുങ്ങുകയാണ് അക്രമത്തിന് ഇരയായ യുവതിയുടെ കുടുംബം

No comments