Breaking News

വിരമിച്ച അധ്യാപകരുടെ വീടുകളിൽ ചെന്ന് പൊന്നാട അണിയിച്ച് ആദരിച്ചു


ദേശീയ അദ്ധ്യാപകദിനാചരണത്തിൻ്റെ ഭാഗമായി രാജീവ്ഗാന്ധി സ്വാശ്രയസംഘം, പരപ്പ പ്രദേശത്തെ വിരമിച്ച അധ്യാപകരുടെ വീടുകളിൽ ചെന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.സർവ്വശ്രി കെ.ബാലൻ മാസ്റ്റർ, ജോർജ് തോമസ്സ് മാസ്റ്റർ, സെലിൻ ടീച്ചർ, പി.എ.ജോസഫ് മാസ്റ്റർ, ആലീസ് ടീച്ചർ,
ടി.വി.ജോൺ മാസ്റ്റർ, എം.ജെ.ജെയിംസ് മാസ്റ്റർ, സി.നാരായണൻ മാസ്റ്റർ, കെ.കെ.രാജു മാസ്റ്റർ, മേരിക്കുട്ടി ടീച്ചർ എന്നിവരെയാണ് ആദരിച്ചത്.  കെ.പി.സി.സി.അംഗം Adv.കെ.കെ.നാരായണൻ പരിപാടി ഉത്ഘാടനം ചെയ്തു.കെ.ബാലൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.ബാലകൃഷ്ണൻ, വി.കൃഷ്ണൻ, എ.പത്മനാഭൻ ,കെ.കുഞ്ഞികൃഷ്ണൻ, മനോഹരൻ ടി,സി.ജെ.തോമസ്സ്, ജോണി കെ.ടി, ലാഹിർ സി.എച്ച് എന്നിവർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പരിപാടിയിൽ സംബന്ധിച്ചു.

No comments