Breaking News

ചീർക്കയത്തെ കരിങ്കൽ ക്വാറി അടച്ച് പൂട്ടണമെന്നാവശ്യം: ബിജെപി ധർണ്ണാ സമരത്തിലേക്ക്



പുങ്ങംചാൽ: മലയോരത്ത് അടിക്കടി ഉണ്ടാകുന്ന ഉരുൾപൊട്ടലും മണ്ണിടിച്ചിലും കാരണം ജനങ്ങൾ കടുത്ത ആശങ്കയിലാണ്. ഈ സാഹചര്യത്തിൽ ജനജീവിതത്തിന് ഭീഷണിയായി പ്രവർത്തിക്കുന്ന ചീർക്കയത്തെ കരിങ്കൽ ഖനനം നിർത്തിവെക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ജനജീവിതം പൊറുതിമുട്ടിയ സാഹചര്യത്തിലാണ് പുങ്ങംചാലിലെ ബി.ജെ.പി നേതൃത്വം ക്രഷറിനെതിരെ ധർണ്ണാ സമരത്തിനൊരുങ്ങുന്നത്. സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം 3 മണിക്കാണ് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നത്.

No comments