Breaking News

ഗാന്ധിഭവൻ രണ്ടാം വാർഷികാഘോഷവും ആദരിക്കലും

                                  
വെള്ളരിക്കുണ്ട്: മങ്കയത്ത് പ്രവർത്തിച്ച് വരുന്ന അഗതികളുടെ ആശ്രയ കേന്ദ്രമായ ഗാന്ധിഭവൻ ലവ് & കെയർ രണ്ടാം വാർഷികം ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായി നടന്ന പരിപാടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജൻ ചടങ്ങ് ഉത്ഘാടനം ചെയ്തു. ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം അദ്ധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് പോലീസ് സബ് ഇൻസ്പെക്ടർ കെ. ലീല മുഖ്യതിഥിയായി. പരപ്പ ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.പി.വേണുഗോപാൽ, പഞ്ചായത്ത് അംഗം ടോമി വട്ടക്കാട്, കമ്മിറ്റി അംഗം പി.ടി നന്ദകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ യൂണിറ്റ്സെക്രട്ടറി സണ്ണി മങ്കയം സ്വാഗതവുംമാനേജർ ഗംഗ ജെ.പി നന്ദിയും പറഞ്ഞു.തുടക്കം മുതൽ സ്ഥാപനത്തിന്റെ മാനേജർ ആയി സേവനം അനുഷ്ഠിച്ചു വരുന്ന ജെ.പി ഗംഗയെ വെള്ളരിക്കുണ്ട് സബ് ഇൻസ്പെക്ടർ പി.ലീലആദരിച്ചു. യൂണിറ്റ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സണ്ണി മങ്കയം, രണ്ടു വർഷക്കാലമായി ഗാന്ധിഭവനിലേക്ക് സൗജന്യമായി പാൽ എത്തിച്ചു തരുന്ന അവറാച്ചൻ കല്ലംചിറ എന്നിവരെയും ചടങ്ങിൽ ആദരിച്ചു

No comments