Breaking News

കിനാനൂർ കരിന്തളം പഞ്ചായത്തിൽ 22 പേർക്ക് കോവിഡ്

                                  

കിനാനൂർ കരിന്തളം പഞ്ചായത്തിൽ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കോവിഡ് സ്ഥിരീകരിച്ച പ്രദേശത്തെ ടൗണുകളിൽ നാളെ (ഞായർ) മുതൽ 5 ദിവസത്തേക്ക് പഞ്ചായത്ത് ജാഗ്രത സമിതി സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു

 ചായ്യോം ബസാർ ,ചായ്യോത്ത് ,നരിമാളം ,ചോയ്യങ്കോട് ,കൊല്ലമ്പാറ കരിന്തളം ,കോയിത്തട്ട എന്നീ പ്രദേശങ്ങളിലെ കടകളോ മറ്റു സ്ഥാപനങ്ങളോ തുറന്നു പ്രവർത്തിക്കാൻ പാടില്ല. കാലിച്ചാമരം ,പരപ്പ ,നെല്ലിയടുക്കം ബിരിക്കുളം പ്രദേശങ്ങളിലെ കടകൾ 11 മണി മുതൽ 5 മണി വരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളൂ. നിലവിലെ സാഹചര്യം ഗുരുതരമായതിനാൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് പഞ്ചായത്ത് അധികൃതരും പോലീസും അറിയിച്ചു.

No comments