Breaking News

എടനീർമഠാധിപതി കേശവാനന്ദ ഭാരതി സ്വാമികൾ (79)സമാധിയായി.


സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഒരു ഭരണഘടനാ കേസ് ആണ് കേശവാനന്ദഭാരതി Vs സ്റ്റേറ്റ് ഓഫ് കേരള. കാസർഗോഡിനു സമീപമുള്ള എടനീർ മഠത്തിന്റെ അധിപതി സ്വാമി കേശവാനന്ദഭാരതിയാണ് 1969-ൽ കേരളസർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിനെതിരെ സുപ്രിം കോടതിയെ സമീപിച്ചത്. സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കം ഈ കേസിൽ, പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി പരിണമിച്ചു. ഇന്ത്യയുടെ പാർലമെന്റിന് ഭരണഘടനാ ഭേദഗതിയാവാം, പക്ഷേ അത് ഭരണഘനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിച്ചുകൊണ്ടാവരുത് എന്ന വിധിപ്രഖ്യാപനത്തിലേക്ക് സുപ്രീംകോടതി എത്തുകയും ചെയ്തതാണ് ഈ കേസിന്റെ സവിശേഷത.

No comments