Breaking News

കേരള കോൺഗ്രസിൽ പൊട്ടിത്തെറി; ജോസഫ് ഗ്രൂപ്പിൽ നിന്നും ഒരു വിഭാഗം രാജിവെച്ച് ആർ.എസ്.പി യിലേക്ക്


കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ ജനറൽ സെകട്ടറി കെ എ സാലു, കെ റ്റി യു സി ജില്ലാ പ്രസി. മാത്യു കളത്തൂർ, യൂത്ത്ഫ്രഫ്രണ്ട് ജില്ലാ വൈസ് പ്രസി. ജിബിൻ അബ്രഹാമിന്റെയും നേതൃത്വത്തിൽ ജില്ലയിലെ 50 ഓളം പ്രവർത്തകർ സംഘടനയിൽ നിന്നും രാജിവെച്ച് ഷിബു ബേബി ജോൺ നയിക്കുന്ന ആർ എസ് പി യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി അറിയിച്ചു. പാർട്ടിയുടെ ഏകാധിപത്യ പ്രവൃണതയിൽ പ്രതിഷേധിച്ചാണ് തങ്ങൾ രാജിവെയ്ക്കുന്നത് എന്ന് അറിയിച്ചു. ആർ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇല്ലിക്കൽ അഗസ്തി, ജില്ലാ സെക്രട്ടറി. ഹരീഷ് ബി നമ്പ്യാർ, കരിം ചന്തേര, കുക്കൂൾ ബാലകൃഷ്ണൻ, പി അപ്പുഞ്ഞി, വിജയൻ ബിരിക്കുളം, ബെന്നി നാഗമറ്റം, തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

No comments