Breaking News

മലയോര ഹൈവേയിൽ ചിറ്റാരിക്കാൽ റോഡിനോടുള്ള അനാസ്ഥ; ഈസ്റ്റ്എളേരിയിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി


മലയോര ഹൈവേയുടെ ഭാഗമായ ചെറുപുഴ വള്ളിക്കടവ് റോഡിലെ ചിറ്റാരിക്കാൽ ടൗൺ ഭാഗം അടിയന്തിരമായി ഗതാഗത യോഗ്യമാക്കുക, നിർത്തി വെച്ച ചിറ്റാരിക്കാൽ - ചട്ടമല റോഡ് പണി പുനരാരംഭിക്കുക, പൊതുമരാമത്ത് വകുപ്പിൻ്റേയും കരാറുകാരൻ്റേയും അനാസ്‌ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ ധർണ്ണ നടത്തിയത്. ചിറ്റാരിക്കാൽ ടൗണിൽ നടന്ന ധർണ്ണ മുൻ എംഎൽഎ കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. മാത്യു പടിഞ്ഞാറേൽ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എ. ജോയി കുര്യാലപ്പുഴ, ജിസൺ ജോർജ്, ജോർജ്കരിമഠം എന്നിവർ പ്രസംഗിച്ചു. ചിറ്റാരിക്കാൽ ബസ്‌റ്റാൻ്റ് പരിസരത്ത് സെബാസ്‌റ്റ്യൻ പതാലിൽ, കാര ജംഗ്‌ഷനിൽ സൈമൺ പള്ളത്തുകുഴി, മണ്ഡപം ജംഗ്‌ഷനിൽ ടോമി പ്ലാച്ചേരി, ചട്ടമലയിൽ തോമസ് മാത്യു, വില്ലേജ് പരിസരത്ത് ശാന്തമ്മ പഫിലിപ്പ്, മിൽമ പരിസരത്ത് എം.കെ. ഗോപാല കൃഷ്ണൻ എന്നിവർ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു.

No comments