Breaking News

പുങ്ങംചാൽ പാറടങ്കയത്ത് വീട് തകർന്നു.സമീപത്തെ കരിങ്കൽ ക്വാറിയിലെ ശക്തമായ സ്ഫോടനമാണ് വീട് തകരാൻ കാരണമെന്ന് വീട്ടുകാർ


പുങ്ങംചാൽ പാറടങ്കയത്തെ ടി.വി തമ്പാൻ്റെ വീടിൻ്റെ കുളിമുറിയും, കക്കൂസും, വിറക്പുരയുമെല്ലാം സ്ഫോടനത്തിൻ്റെ ആഘാതത്തിൽ തകർന്നുവീണു. വീടിൻ്റെ പല ഭാഗങ്ങളിലും വിള്ളലുണ്ടായി. തലനാരിഴയ്ക്കാണ് താനടക്കമുള്ള കുടുംബാംഗങ്ങൾ രക്ഷപെട്ടതെന്ന് വെള്ളരിക്കുണ്ടിലെ ഓട്ടോറിക്ഷാ തൊഴിലാളി നേതാവു കൂടിയായ തമ്പാൻ പറഞ്ഞു. എഴുന്നേറ്റ് നടക്കാൻ കഴിയാത്ത സുഖമില്ലാത്ത കുട്ടിയടക്കം ഉള്ള വീടാണിത്, ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് വീട്ടുകാർ ഭയത്തോടെ പറയുന്നു. സ്ഫോടനത്തിൽ സമീപത്തെ മറ്റ് വീടുകൾക്കും വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി. 

പരിസരത്ത് ജനജീവിതത്തിന് ഭീഷണിയായ ക്വാറിക്കെതിരെ നാട്ടുകാർ സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു, ഇതിന് പിന്നാലെയാണ് വൻ ദുരന്തത്തിന് വഴിവെക്കാവുന്ന രീതിയിലുള്ള സംഭവം ഉണ്ടായത്.

No comments