Breaking News

ബിരിക്കുളത്ത് അഗ്നിശമനസേനാ കേന്ദ്രം വരുന്നു;അധികൃതർ സ്ഥലം സന്ദർശിച്ചു


ബിരിക്കുളം: വെള്ളരിക്കുണ്ട് താലൂക്കിലെ ബിരിക്കുളത്ത് അഗ്നിശമനസേനാ കേന്ദ്രം വരുന്നു. ഇതിന് സ്ഥലം അനുവദിക്കുന്നതിൻ്റെ ഭാഗമായി റവന്യൂവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ്റെ നിർദേശപ്രകാരം അധികൃതർ സ്ഥലസന്ദർശനം നടത്തി. ബിരിക്കുളം പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപമുള്ള ഒരേക്കർ സ്ഥലമാണ് ഇതിനായി പരിഗണിക്കുന്നത്. ഓഫീസിനു പുറമേ ക്വാർട്ടേഴ്സ് ഉൾപ്പെടെ സ്ഥാപിക്കാനാണ് ആലോചന. ആവശ്യമായ റോഡ്, ജല സൗകര്യങ്ങൾ ഉണ്ടെന്ന് സന്ദർശക സംഘം വിലയിരുത്തി. കാഞ്ഞങ്ങാട് സ്‌റ്റേഷൻ ഓഫിസർ കെ.വി പ്രഭാകരൻ, തഹസിൽദാർ കുഞ്ഞിക്കണ്ണൻ, അസി. വില്ലേജ് ഓഫീസർ ബാബു, പഞ്ചായത്ത് പ്രസിഡൻ്റ് എ.വിധുബാല, മന്ത്രിയുടെ പ്രതിനിധി കെ.പത്മനാഭൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഏറെക്കാലത്തെ മലയോരവാസികളുടെ ആവശ്യത്തിനാണ് ഇവിടെ അഗ്നിശമനസേനാ കേന്ദ്രം വരുന്നതോടെ പരിഹാരമാകുന്നത്. വെള്ളരിക്കുണ്ട് താലൂക്കിലെ മുഴുവൻ പഞ്ചായത്തുകൾക്കും ഇതിലൂടെ ഗുണം ലഭിക്കും. നിലവിൽ കാഞ്ഞങ്ങാട്, പെരിങ്ങോം എന്നീ കേന്ദ്രങ്ങൾ മാത്രമായിരുന്നു ആശ്രയം.

No comments