Breaking News

ടൂറിസം മേഖലയില്‍ സൗജന്യ ഓണ്‍ലൈന്‍ തൊഴില്‍ / സംരംഭംകത്വ പരിശീലനം


സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഹോം സ്റ്റേ, ഫാം ടൂറിസം, എക്‌സ്പീരിയന്‍സ് എത്‌നിക് ക്യുസീന്‍, ആര്‍.ടി. ഷോഫര്‍, കളിമണ്‍ കരകൗശല വസ്തു - സുവനീര്‍ നിര്‍മ്മാണം, പേപ്പര്‍/തുണി സഞ്ചി നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, ചിരട്ട ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, പേപ്പര്‍ വിത്ത് പേന നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ഈ സാമ്പത്തിക വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ ആരംഭിക്കും.താത്പര്യമുള്ളവര്‍ www.keralatourism.org/rt എന്ന വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന പരിശീലനങ്ങള്‍ക്കുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് rt@keralatourism.org എന്ന ഇ-മെയില്‍ മേല്‍വിലാസത്തില്‍ അയക്കുകയോ ജില്ലയിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ക്ക് നേരിട്ട് നല്‍കുകയോ ചെയ്യുക. വിശദാംശങ്ങള്‍ക്കായി 9847398283 എന്ന നമ്പറില്‍ വിളിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി  നവംബര്‍ രണ്ട്

No comments