വനിതാ ഡോക്ടര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
കൊച്ചി | വനിതാ ഡോക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കലൂര്‍ ആസാദ് റോഡില്‍ അന്നപൂര്‍ണ വീട്ടില്‍ പരേതനായ ഡോ. മാണിയുടെ ഭാര്യ ഡോ. അന്ന മാണി(91)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.
മാനസികാസ്വസ്ഥ്യമുള്ള മകനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അയല്‍ക്കാരുമായും ബന്ധുക്കളുമായും അടുപ്പും പുലര്‍ത്താന്‍ മകന്‍ ഇവരെ അനുവദിച്ചിരുന്നില്ല എന്നാണ് സമീപവാസികള്‍ പറയുന്നത്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
No comments