Breaking News

ജില്ലയിലെ സൈബർ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നാളെ


ജില്ലയ്ക്കായി അനുവദിച്ച സൈബര്‍ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫെറന്‍സിലൂടെ നിര്‍വ്വഹിക്കും. കാസര്‍കോട് ജില്ലാ പോലീസ് ഓഫീസ് ബില്‍ഡിങ്ങിലാണ് സൈബര്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ 2008 ഓഗസ്റ്റ് മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സൈബര്‍ സെല്‍ അപ്‌ഗ്രേഡ് ചെയ്താണ് സൈബര്‍ പോലീസ് സ്‌റ്റേഷന്‍ അനുവദിച്ചത്. നിലവില്‍ സൈബര്‍ വിഷയവുമായുള്ള പരാതികള്‍ നേരിട്ടു സൈബര്‍ സെല്ലില്‍ സ്വീകരിക്കാറില്ല, പോലീസ് സ്റ്റേഷനുകളിലോ, ജില്ല പോലീസ് മേധാവി മുഖാന്തിരമോ മാത്രമേ പരാതി സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഒരു മാസം ശരാശരി 60 മുതല്‍ 70 ഓളം സൈബര്‍ കുറ്റകൃത്യം, മൊബൈല്‍ ദുരുപയോഗം, ബാങ്കിംഗ്/ഓണ്‍ലൈന്‍തട്ടിപ്പ് തുടങ്ങി ചെറുതും വലുതുമായപരാതികള്‍ നിലവില്‍ സൈബര്‍ സെല്‍ കൈകാര്യം ചെയ്യുന്നുണ്ട്. സൈബര്‍ പോലീസ് സ്റ്റേഷന്‍ ആകുന്ന മുറയ്ക്ക് വലിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിട്ടു സൈബര്‍ സെല്ലില്‍ സ്വീകരിക്കാന്‍ സാധിക്കും. സൈബര്‍ പോലീസ് സ്റ്റേഷന്റെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചുമതല വിദ്യാനഗര്‍ ഇന്‍സ്‌പെക്‌റ്റെര്‍ക്കാണ് ഫോണ്‍-9497976013.

No comments