Breaking News

കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ നിർദ്ദേശം


റവന്യു ഡിവിഷന്‍ ഓഫീസുകളില്‍ കാലങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകളില്‍ മൂന്ന് മാസങ്ങള്‍ക്കകം തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ ആര്‍.ഡി.ഒ ഓഫീസുകളില്‍ മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണം സംബന്ധിച്ചതുള്‍പ്പെടെ ഉളള ഫയലുകളില്‍ തീര്‍പ്പുണ്ടാകുന്നതിലെ കാലതാമസം നേരിടുന്നതായുള്ള പരാതികളെ തുടര്‍ന്നാണ് സംസ്ഥാനത്തെ എല്ലാ ആര്‍.ഡി.ഒ/സബ് കളക്ടര്‍മാരുടെ യോഗത്തില്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. ഇന്നുമുതല്‍ മൂന്ന് മാസങ്ങള്‍ക്കകം ഡിവിഷണല്‍ ഓഫീസുകളിലെ എല്ലാ ഫയലുകളും തീര്‍പ്പാക്കാനാണ് തീരുമാനം. അപേക്ഷകളിന്‍മേല്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കാത്തുമൂലം ജനങ്ങള്‍ക്കും പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്‍മാര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തിര യോഗം വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേര്‍ന്നത്.

No comments