Breaking News

പെരിയങ്ങാനത്തെ എലുമ്പനും തമ്പായിക്കും ഇനി 'ചിമ്മിണിക്കൂടും മെഴുതിരിയും' മാറ്റി വെക്കാം. വെളിച്ചവുമായി കെ.എസ്.ഇ.ബി ജീവനക്കാരെത്തി


 വർഷങ്ങളായി അസുഖം ബാധിച്ച് തളർന്നു പോയ പെരിയങ്ങാനം മീർക്കാനത്തെ എലുമ്പന് വീടിന് വയറിംഗ് ചെയ്ത് വൈദ്യുതി കണക്ഷൻ എടുക്കാൻ ഇതുവരെ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് അന്തരിച്ച പ്രിയ ട്രേഡ് യൂണിയൻ നേതാവ് എം. എസ് റാവുത്തറുടെ സ്മരണാർത്ഥം കേരള എലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ. എൻ.ടി.യു.സി) ജില്ലാ കമ്മറ്റി ഈ കുടുംബത്തിന് പൂർണ്ണമായും വയറിംഗ് ചെയ്ത് സർവ്വീസ് കണക്ഷൻ നൽകാൻ തീരുമാനിക്കുന്നത്. ഇത് എലുമ്പന് തുണയായി. പെട്ടെന്ന് തന്നെ ജോലികളെല്ലാം പൂർത്തീകരിച്ച് കഴിഞ്ഞ ദിവസം പഞ്ചായത്ത് മെമ്പർ ലിസി വർക്കി സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ചോയ്യങ്കോട് KSEB ജീവനക്കാരായ എം.അജിത് കുമാർ, പി.ശശികുമാർ, ജനാർദ്ദനൻ എന്നിവർ നേതൃത്വം നൽകി.

No comments