Breaking News

കെ.എസ്.ഇ.ബി ഭീമനടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടോദ്ഘാടനം ഒക്ടോബർ 5 ന്


കെ.എസ്.ഇ.ബി ഭീമനടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടോദ്ഘാടനം ഒക്ടോബർ 5 ന്
മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും.
നല്ലോമ്പുഴ ഇലക്ടിക്കൽ സെക്ഷൻ ഓഫീസ് പുതിയ കെട്ടിടം നിർമാണോദ്ഘാടനവും അന്നേ ദിവസം മുഖ്യമന്ത്രി നിർവഹിക്കും. വൈദ്യുതി വകുപ്പ് മുന്തി എം എം മണി അധ്യക്ഷത വഹിക്കും റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ ശിലാഫലകം അനാച്ഛാദനം ചെയ്യും. രാജ്മോഹൻ ഉണ്ണിത്താൻ എം പി എം.രാജഗോപാലൻ എം എൽ എ എന്നിവർ മുഖ്യാതിഥികളാകും. ജില്ലാപഞ്ചായത്ത് പ്രസി ഡണ്ട് എ ജി സി ബഷീർ ജില്ലാകളക്ടർ ഡോ.ഡി.സജിത്ബാബു കെ എസ് ഇ ബി ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ എൻ എസ് പിള്ള, ത്രിതല പഞ്ചായത്ത് രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, കെ എസ് ഇ ബി ഡയറക്ടർമാർ പങ്കെടുക്കും

No comments