Breaking News

മുന്നാക്ക സംവരണം നടപ്പാക്കാന്‍ പി.എസ്.സി; ഒക്ടോബര്‍ 23 മുതല്‍ പ്രാബല്യം


 മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം പി.എസ്.സി നടപ്പാക്കുന്നു. ഇതു സംബന്ധിച്ച സർക്കാർ വിജ്ഞാപനം പുറത്തുവന്ന ഒക്ടോബർ 23 മുതൽ സംവരണം നടപ്പാക്കാനാണ് പി.എസ്.സിയുടെ തീരുമാനം. ഇന്നു ചേർന്ന പി.എസ്.സി യോഗത്തിലാണ് തീരുമാനം.

ഒക്ടോബർ 23 മൂന്നിനോ അതിനു ശേഷമോ അപേക്ഷാ കാലാവധി അവസാനിക്കുന്ന തസ്തികകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 14 വരെ നീട്ടിയിട്ടുണ്ട്. ഇക്കാലയളവിൽ അപേക്ഷ നൽകിയിട്ടുള്ള ഉദ്യോഗാർഥികളിൽ അർഹരായവർക്ക് മുന്നാക്ക സംവരണത്തിനുകൂടി അപേക്ഷിക്കുന്നതിനാണ് അപേക്ഷാ കാലാവധി നീട്ടിയിരിക്കുന്നത്.

No comments