വ്യാപാര മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രക്ഷോഭത്തിലേയ്ക്ക്
കാസര്‍ഗോഡ്: വ്യാപാര മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രക്ഷോഭത്തിലേയ്ക്ക്. ചൊവ്വാഴ്ച സൂചന പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. കോവിഡ് പ്രതിസന്ധിയില്‍ പെട്ട് തകര്‍ന്നു കൊണ്ടിരിക്കുന്ന മേഖലയെ സംരക്ഷിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാരദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സൂചന പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ രാവിലെ പത്തു മുതല്‍ 12 വരെയാണ് ധര്‍ണ.
No comments