Breaking News

അബ്ദുൾ റഹ്മാൻ ഔഫിൻ്റെ കൊല; വിവിധ കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനം


കാഞ്ഞങ്ങാട്: കല്ലുരാവിലെ  ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാനെ മുസ്‌ലീം ലീഗുകാർ കൊലപെടുത്തിയതിൽ പ്രതിഷേധിച്ച്

കാഞ്ഞങ്ങാടും നീലേശ്വരത്തും തൃക്കരിപ്പൂരും ഭീമനടിയും ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഡിവൈ എഫ്ഐ നിലേശ്വരം ബ്ലോക്ക് കമ്മിറ്റി മാർക്കറ്റിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.പൊതുയോഗം വി പ്രകാശൻ ഉദ്‌ഘാടനം ചെയ്തു. കെ വി അഭിലാഷ് അധ്യക്ഷനായി.കെ മണി, എം വി ദീപേഷ്, കെ സനുമോഹൻ,എം വി രതീഷ്,ടി കെ സുഭാഷ് എന്നിവർ സംസാരിച്ചു. കെ എം വിനോദ് സ്വാഗതം പറഞ്ഞു.

തൃക്കരിപ്പൂർ ടൗണിൽ ഡിവൈഎഫ് തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റി പ്രകടനവും തുർന്ന് പ്രതിഷേധ യോഗവും  സംഘടിപ്പിച്ചു. കെ പി സുജിത്ത് അദ്ധ്യക്ഷനായി.സിപി ഐഎം ഏരിയ കമ്മിറ്റി അംഗം  കെ വി ജനാർദ്ദനൻ  ഉദ്ഘാടനം ചെയ്തു. പി എ റഹ്മാൻ ,സി വി ശരത്ത് ,പി സനൽ എന്നിവർ സംസാരിച്ചു. കെ കനേഷ് സ്വാഗതം പറഞ്ഞു.

ഭീമനടിയിൽ ബ്ലോക്ക് സെക്രട്ടറി പി വി അനു, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ അഖില്‍ പ്ലാച്ചിക്കര,രജിത്ത് പൂങ്ങോട് എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.

No comments