Breaking News

ഇളവുകൾ 31 വരെ; ഡ്രൈവിങ് ലൈസൻസ്, ആർ.സി പുതുക്കിയില്ലെങ്കിൽ പുതുവർഷം പണികിട്ടും


കാലാവധികഴിഞ്ഞ ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി.), ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ ഡിസംബർ 31 വരെ മാത്രമേ ഉപയോഗിക്കാനാവൂ.

ഇളവുകൾ നീട്ടിക്കൊണ്ട് കേന്ദ്ര ഗതാഗതമന്ത്രാലയം പുതിയ ഉത്തരവിറക്കിയില്ലെങ്കിൽ ജനുവരി ഒന്നുമുതൽ കാലാവധി കഴിഞ്ഞ ഇത്തരം രേഖകളുമായി നിരത്തിലിറങ്ങിയാൽ പിഴചുമത്തും

കോവിഡ് അടച്ചിടൽ ആരംഭിച്ചതുമുതൽ ഒമ്പതുമാസമായി കാലാവധികഴിഞ്ഞ വാഹനരേഖകൾ പുതുക്കാൻ ഇളവനുവദിച്ചിരുന്നു. ഇത്തരം രേഖകളുമായി നിരത്തിലിറങ്ങാൻ അനുവദിച്ചിരുന്നു.

അതേസമയം, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിയതോടെ ഇതുമായി ബന്ധപ്പെട്ട ഓഫീസുകൾ എല്ലാം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്രം ഇനിയും ഇളവ് നീട്ടാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.

No comments