Breaking News

സഹപാഠിക്ക് ചികിത്സ സഹായവുമായി പരപ്പയിലെ പൂർവ്വ വിദ്യാർത്ഥികളെത്തി


ഇരു  വൃക്കകളും  തകരാറിലായ പരപ്പ  ബാനത്തെ  സത്യക്ക്  കൈത്താങ്ങായി  ഭർത്താവ്  മധുവിന്റെ  സഹപാഠികൾ. കോഴിക്കോട്  ഇക്ര ഹോസ്പിറ്റലിൽ  ചികിത്സയിലുള്ള  യുവതിക്കു കിഡ്നി മാറ്റിവെക്കണം എന്നു  ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ കൂലിപ്പണിക്കാനായ  മധു  നിത്യവൃത്തിക്കു തന്നെ പണമില്ലാതെ  വിഷമിച്ചിരിക്കുമ്പോൾ ആണ് ജി.എച്ച്.എസ്.എസ് പരപ്പ 2001 SSLC ബാച്ചിലെ സഹപാഠികൾ സഹായഹസ്തവുമായി കടന്നു വന്നത്. ഇവർ സമാഹരിച്ച 75000 രൂപയുടെ  ധനസഹായം കുടുംബത്തിന് കൈമാറി. രണ്ട് മക്കളുടെ അമ്മയായ  സത്യക്കു   തുടർചികിത്സക്കായി  ധാരാളം  പണം ആവശ്യമാണ്. അതിനാൽ സുമനസ്സുകളുടെ  സഹായം  ഇനിയും  പ്രതീക്ഷിക്കുന്നു.

No comments