Breaking News

ആലക്കോട് പാലം ടെണ്ടർ കഴിഞ്ഞു; കരാറെടുത്തത് പ്ലാച്ചിക്കരയിലെ ഗുഡ് വുഡ് കൺസ്ട്രക്ഷൻസ്



ആലക്കോട്: ടി.സി.ബി റോഡിലെ ആലക്കോട് പുതിയതായി നിർമ്മിക്കുന്ന പാലത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. വെള്ളരിക്കുണ്ട്

പ്ലാച്ചിക്കര ആസ്ഥാനമായുള്ള ഗുഡ് വുഡ് കൺസ്ട്രക്ഷൻസാണ് പാലം നിർമ്മാണം കരാറെടുത്തത്. പാലങ്ങളുടെയും റോഡുകളുടെയും നിർമ്മാണ രംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് പ്ലാച്ചിക്കര കൺസ്ട്രക്ഷൻസ്. ചാണോക്കുണ്ട് പാലത്തിന്റെ നിർമ്മാണവും ഇതേ സ്ഥാപനത്തിനായിരുന്നു. ടി.സി.ബി റോഡിൽ നിലവിലുള്ള ആലക്കോട് പാലത്തിനോട് ചേർന്നാണ് പുതിയപാലവും നിർമ്മിക്കുന്നത്.


മൂന്ന് കോടിയോളം രൂപ ചിലവഴിച്ചാണ് പാലം നിർമ്മാണം.ഉടന്‍ നിർമ്മാണം ആരംഭിക്കും.ഇതോടെ പുതിയ പാലത്തിനായുള്ള മലയോരത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പാണ്

സഫലമാകുന്നത്. പുതിയ പാലം യാഥാർത്ഥ്യമാകുന്നതോടെ ആലക്കോട് റോഡിൽ അനുഭവപ്പെടുന്ന ഗതാഗതകുരുക്കിൽ നിന്ന് മലയോരത്തിന് ശാപമോക്ഷമാകും. അതേസമയം കരുവഞ്ചാൽ പാലത്തിന്റെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. വീതിയില്ലാത്ത കരുവഞ്ചാൽ പാലത്തിലെ ഗതാഗതകുരുക്ക് രൂക്ഷമായ യാത്രാക്ലേശമാണ് മലയോരത്ത് ഉയർത്തുന്നത്.

No comments