Breaking News

ബദിയടുക്കയിലെ ഒന്നരവയസുകാരൻറെ മരണം; കുടുംബവഴക്കിനെ തുടർന്ന് കിണറ്റിലെറിഞ്ഞ്; അമ്മ അറസ്റ്റിൽ




കാസർഗോഡ്: ബദിയടുക്കയിലെ ഒന്നരവയസുകാരന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ്
പെർളത്തടുക്ക സ്വദേശി ശാരദ (25) ആണ് അറസ്റ്റിലായത്. കുടുംബവഴക്കിനെ തുടർന്ന് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊല്ലുകയായിരുന്നു എന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി.



കഴിഞ്ഞ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം. ഒന്നരവയസുകാരനായ സ്വാതിക്കിനെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. കുട്ടി കിണറ്റിൽ വീണതാകാമെന്നാണ് ആദ്യം സംശയിച്ചിരുന്നതെങ്കിലും മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിച്ചത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. 

No comments