Breaking News

പുരനിറഞ്ഞ പുരുഷന്മാർക്ക് ഇനി ആശ്വസിക്കാം കുടുംബശ്രീ വിവാഹബ്യൂറോ പ്രവർത്തനം തുടങ്ങി


 കാഞ്ഞങ്ങാട്‌: പെണ്ണുകിട്ടാതെ വിവാഹപ്രായം കഴിഞ്ഞ്‌  നില്‍ക്കുന്നവര്‍ക് കുടുംബശ്രീ നേതൃത്വത്തില്‍ വിവാഹ ബ്യൂറോ ആരംഭിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം ചൊവ്വാഴ്ച കാഞ്ഞങ്ങാട്ടു നടന്നു. ഉചിതമായ വിവാഹബന്ധം ലഭിക്കാത്തതിന്റെ പേരില്‍ ജില്ലയില്‍ ആയിരക്കണക്കിനു യുവതീ യുവാക്കളാണ്‌ വിവാഹിതരാകാതെ കഴിയുന്നത്‌. ഇത്തരക്കാരില്‍ വലിയൊരു ശതമാനവും പുരുഷന്മാരാണ്‌. പെണ്ണികിട്ടാത്തതിനാല്‍ 50 വയസായിട്ടും കല്യാണം കഴിക്കാത്ത യുവാക്കളും ഏറെയുണ്ട്‌. ഇടക്കാലത്ത്‌ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും യുവതികളെ വിവാഹം ചെയ്‌തു കൊണ്ടുവന്നവര്‍ നിരവധി. എന്നാല്‍ അവിടെയും യുവതികള്‍ക്കു ക്ഷാമം ഉണ്ടായതോടെ നിരവധി ചെറുപ്പക്കാരുടെ വിവാഹ ജീവിതമെന്ന സ്വപ്‌നം പൊലിഞ്ഞു പോവുകയായിരുന്നു.ഇത്തരക്കാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിവാഹ ബ്യൂറോ ആരംഭിച്ചത്‌. 1000 രൂപ അടച്ച്‌ സി ഡി എസ്‌ മുഖാന്തിരം പേര്‌ രജിസ്റ്റര്‍ ചെയ്യണം. ഒരു വര്‍ഷമാണ്‌ ഈ രജിസ്‌ട്രേഷന്റെ കാലാവധി നഗരസഭാ അധ്യക്ഷ കെ വി സുജാത ഉദ്‌ഘാടനം ചെയ്‌തു. വെബ്‌സൈറ്റ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മണികണ്‌ഠന്‍ ഉദ്‌ഘാടനം ചെയ്‌തു.

No comments