Breaking News

വൺ ഇന്ത്യാ വൺപെഷൻ സംഘടനയുടെ പിലിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ജനറൽ ബോഡി യോഗവും പഞ്ചായത്ത് തല അംഗത്വ വിതരണവും നടന്നു


നീലേശ്വരം:ഇന്ത്യയിലെ വയോജനങ്ങൾക്ക് ഇന്ന് സമൂഹത്തിൽ നിന്നും സർക്കാരിൽ നിന്നും സ്വന്തം കുടുംബത്തിൽ നിന്നു പോലും നേരിവേണ്ടി വരുന്ന അവഗണനകൾക്കും പീഡനങ്ങൾക്കും അറുതി വരുത്തണമെന്നും അതിന്  വേണ്ടി തുല്യ നികുതി ദായകരെന്ന  നിലക്ക് 60 വയസ്സ് കഴിഞ്ഞ എല്ലാ ഇന്ത്യൻ പൗരന്മാർക്കും പ്രതിമാസം കുറഞ്ഞത് 10000 രൂപയെങ്കിലും പെൻഷൻ നൽകണം എന്ന മുദ്രാവാക്യവുമായി നിലകൊള്ളുന്ന 'വൺ ഇന്ത്യാ  വൺപെഷൻ'  എന്ന സംഘടനയുടെ കീഴിൽ ജനങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും സംഘടനയുടെ കാസറഗോഡ് ജില്ലാ പ്രസിഡന്റ് ശ്രീ മനോജ് പൂച്ചക്കാട് ആഹ്വാനം ചെയ്തു.വൺ ഇന്ത്യാ  വൺപെഷൻ സംഘടനയുടെ പിലിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ജനറൽ ബോഡി യോഗവും പഞ്ചായത്ത് തല അംഗത്വ വിതരണവും 3ന് ഞായറാഴ്ച്ച ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ ആശയം സമകാലിക ഇന്ത്യ നേരിടുന്ന ഏററവും വലിയ പ്രശ്‌നത്തിൽ നിന്ന് ഉദിച്ചുയർന്നതാണെന്നും അത് ജില്ലയിൽ വളരെ വേഗത്തിൽ തന്നെ ആളുകൾക്കിടയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ജില്ലാ സെക്രട്ടറി ശ്രീ ഗോപിനാഥൻ മുതിരക്കാൽ വിലയിരുത്തി. OIOP യുടെ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ A V സുരേഷ് മുഖ്യപ്രഭാഷണം നടത്തി.ശ്രീ സുകുമാരൻ കെ.വി(ജില്ലാ വൈസ് പ്രസിഡന്റ്) നന്ദി പ്രകാശിപ്പിച്ചു. ശ്രീ പുരുഷോത്തമൻ(MD,വൈറ്റ് ഹൗസ് മാർട്ട്, ചെറുവത്തുർ), രാജൻ കോരമ്പത്ത്(OIOP പ്രെസി. ചെറുവത്തുർ),സാലി മാടക്കാൽ(OIOP പ്രെസി. വലിയ പറമ്പ്), ജയരാജൻ.കെ(OIOP പ്രെസി.പിലിക്കോട്) P. V. ശ്രീധരൻ (OIOP സെക്രട്ടറി, പിലിക്കോട്) തുടങ്ങിയവർ സംസാരിച്ചു.

No comments