Breaking News

വാക്സിൻ വിതരണം അടുത്ത ആഴ്ച മുതൽ; പൂർണ സജ്ജമെന്ന് കേന്ദ്രം




ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം അടുത്ത ആഴ്ച മുതൽ. ജനുവരി 13 മുതൽ വാക്സിൻ വിതരണം ആരംബിക്കുമെന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ണ്‍ അ​റി​യി​ച്ചു. ഇതിന് മുന്നോടിയായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.


കോ​വി​ഷീ​ല്‍​ഡ്, കോ​വാ​ക്സി​ന്‍ എ​ന്നി​വ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ഡ്ര​ഗ് ക​ണ്‍​ട്രോ​ള​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ (ഡി​സി​ജി​ഐ) കഴിഞ്ഞ ദിവസം അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു. വാ​ക്സി​ന്‍ സൂ​ക്ഷി​ക്കാ​ന്‍ 29,000 ശീ​തി​ക​ര​ണ സം​വി​ധാ​ന​ങ്ങളും സജ്ജമാക്കിയതായി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

നി​ര്‍​മാ​താ​ക്ക​ളി​ല്‍​നി​ന്ന് വാങ്ങുന്ന വാക്സിൻ ശേഖരം ഹ​രി​യാ​ന​യി​ലെ ക​ര്‍​ണാ​ല്‍, മും​ബൈ, ചെ​ന്നൈ, കോ​ല്‍​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ലെ സം​ഭ​ര​ണ​ശാ​ല​ക​ളി​ല്‍ വിമാന ​മാ​ര്‍​ഗം എ​ത്തി​ക്കും. ഈ സംഭരണ ശാലകളിൽനിന്നാണ് സംസ്ഥാനങ്ങളിലെ കേന്ദ്രീകൃത വാക്സിൻ സെന്‍ററുകളിലേക്കു എത്തിക്കുക. അ​വി​ടെ നി​ന്ന് ജി​ല്ലാ വാ​ക്സി​ന്‍ സ്റ്റോ​റു​ക​ളി​ലേ​ക്ക് എ​ത്തി​ക്കും. ഈ ​സ്റ്റോ​റു​ക​ളി​ല്‍​നി​ന്നാ​ണ് വാ​ക്സി​നേ​ഷ​ന്‍ ന​ട​ത്തു​ന്ന പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ക- ആ​രോ​ഗ്യ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

ഒന്നാം ഘട്ടത്തിൽ കോവിഷീൽഡ് വാക്സിനുകളാണ് കൂടുതലും നൽകുന്നത്. അഞ്ചു കോടി ഡോസുകളാണ് ലഭ്യമാക്കുന്നത്. ഇതിനൊപ്പം കോ​വാ​ക്സി​ന്‍റെ ഒ​രു കോ​ടി ഡോ​സു​ക​ളു​ം വി​ത​ര​ണ​ത്തി​ന് സജ്ജമായിട്ടുണ്ട്. സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ കോ​വി​ഷീ​ല്‍​ഡ് 70.42 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാണെന്നാണ് ഡിജിസിഎ അറിയിച്ചിരിക്കുന്നത്. ര​ണ്ടു വാ​ക്സി​നു​ക​ളും 100 ശ​ത​മാ​നം സു​ര​ക്ഷി​ത​മാ​ണെ​ന്നും ഡി​സി​ജി​ഐ ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ഓ​ക്സ്ഫ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല, അ​സ്ട്രാ​സ​നേ​ക എ​ന്നി​വ​രു​മാ​യി ചേ​ര്‍​ന്നാ​ണു സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ഭാ​ര​ത് ബ ​യോ​ടെ​ക് ഐ​സി​എം​ആ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​വാ​ക്സിൻ യാഥാർഥ്യമാക്കിയത്.

No comments