Breaking News

മികച്ച അങ്കണവാടി അധ്യാപികക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഷൈജി തോമസ് മന്ത്രി വീണാ ജോർജിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി ചിറ്റാരിക്കാൽ ഇരുപത്തഞ്ച് അങ്കണവാടിയിലെ വർക്കറാണ് ഷൈജി


ചിറ്റാരിക്കാൽ : സംസ്ഥാന ശിശുവികസന വകുപ്പിന്റെ മികച്ച അങ്കണവാടി അധ്യാപികക്കുള്ള പുരസ്കാരം തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന വനിതോത്സവം-26 പരിപാടിയിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജിൽ നിന്ന് ഷൈജി തോമസ് ഏറ്റുവാങ്ങി. വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് അധ്യക്ഷയായി. വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ സ്വാഗതവും അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ് നന്ദിയും പറഞ്ഞു. 25000രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. പരപ്പ ഐസിഡിഎസ് പ്രൊജകടിന് കീഴിലെ സെന്റർ നമ്പർ 24 ഇരുപത്തഞ്ച് അങ്കണവാടിയിലെ വർക്കറാണ് ഷൈജി. അങ്കണവാടിയെ ഒരു ജനകീയ കേന്ദ്രം ആക്കി മാറ്റി നടത്തിയ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് അവാർഡ് ലഭിച്ചത്.

No comments