Breaking News

പീഡനക്കേസ് പ്രതി സബ് ജയിലില്‍ തൂങ്ങിമരിച്ചു


കോഴിക്കോട് : പീഡനക്കേസ് പ്രതി കോഴിക്കോട് സബ് ജയിലില്‍ തൂങ്ങിമരിച്ചു. കുറ്റിയില്‍താഴം കരിമ്ബൊയിലില്‍ ബീരാന്‍കോയയാണ് തൂങ്ങിമരിച്ചത്. പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. ജയിലിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജയില്‍ അധികൃതര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സ്ത്രീയെ കടന്നു പിടിച്ചതിന് പന്തീരാങ്കാവ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കോടതി ബീരാന്‍കോയയെ റിമാന്‍ഡ് ചെയ്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

No comments