Breaking News

പ്രീപ്രൈമറി പഠനോപകരണ നിർമ്മാണ ശില്പശാല രണ്ടാം ഘട്ടം ഹോസ്ദുർഗ് ബി.ആർ.സിയിൽ സമാപിച്ചു

 


കാഞ്ഞങ്ങാട്: സമഗ്ര ശിക്ഷ കേരള തെരഞ്ഞെടുക്കപ്പെട്ട പൊതു വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി ക്ലാസുകളിൽ ഒരുക്കുന്ന രണ്ടാം ഘട്ട പ്രവർത്തനാധിഷ്ഠിത മൂലകളുടെ രണ്ടു ദിവസത്തെ നിർമ്മാണ ശില്പശാല ഹോസ്ദുർഗ്ഗ് ബി.ആർ.സി യിൽ സമാപിച്ചു. SERT തയ്യാറാക്കിയ  കളിപ്പാട്ടം പാഠപുസ്തകവിനിമയത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഒരുക്കേണ്ട ഏഴ് മൂലകളായ, ശാസ്ത്ര കൂല, പാവമൂല, ചിത്രകലാ 'മൂല, സംഗീത മൂല, അഭിന മൂല വായനമൂല തുടങ്ങിയ വയിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നത്. പ്രീ പ്രൈമറി കുട്ടികളിൽ പഠന സന്നദ്ധതയുംതാല്പര്യവും ആത്മവിശ്വാസവും ജനിപ്പിക്കുവാൻ ഉദകുന്ന തരത്തിലുള്ള വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ ബി.ആർ.സി യിലെ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ,  സി.ആർ.സി കോർഡിനേറ്റർ, പ്രീ പ്രൈമറി അധ്യാപികമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്നത്. പ്രീ പ്രൈമറി കുട്ടികളിൽ  പഠനത്തോടൊപ്പം വികസിക്കേണ്ട 5 വികാസ മേഖലകളായ സാമൂഹിക ചാലകവികാസം | സാമൂഹിക വൈകാരിക വികാസം, സർഗ്ഗാത്മക സൗന്ദര്യ വികാസം, ഭാഷാ വികാസം, വൈജ്ഞാനിക വികാസം എന്നീ മേഖലകളുടെ വികാസത്തെ സഹായിക്കുന്ന തരത്തിലുള്ള പഠനോപകരണങ്ങളാണ് ശില്പശാലയിലൂടെ നിർമ്മിച്ചത്. ശില്പശാലയുടെ ഔദ്യോഗിക ഉദ്ഘാടനം ബ്ലോക്ക് പ്രോഗ്രാം ഓഫീസ്ർ ശ്രീ ഉണ്ണി രാജൻ ഉദ്ഘാടനം ചെയ്തു. പ്രമോദ് അടുത്തില പാവ നിർമ്മാണ ക്ലാസ്സടുത്തു. രണ്ട് ദിവസത്തെ നിർമ്മാണ ശില്പശാലയ്ക്ക് ട്രെയിനർ പി.രാജഗോപാലൻ നേതൃത്വം നൽകി.. ശ്രീമതി വിജയലക്ഷ്മി ടീച്ചർ നന്ദി പറഞ്ഞു. ജി.എൽ പി എസ് പരത്തിക്കാ മുറി; ജി.യു.പി എസ് ഹോസ്ദുർഗ് കടപ്പുറം, ജി.ഡബ്ല്യുഎൽപി എസ് നീലേശ്വരം, എസ്.ആർ.എം ജി.എച്ച് എസ് രാമംനഗർ, ജി എൽ.പി.എസ് ഹോസ്ദുർഗ് തെരുവത്ത് എന്നീ സ്കൂളുകൾക്ക് വേണ്ടിയാണ് പ്രവർത്തന മൂലകൾ ഒരുക്കിയത്

No comments