Breaking News

ഇടത്തോട് വെച്ച് യുവതിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ വീടിന് അജ്ഞാതര്‍ തീവച്ചു


പരപ്പ: യുവതിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയുടെ വീടിന് അജ്ഞാതർ തീവച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. എടത്തോട് മാധവന്റെ വീടിനാണ് തീ വെച്ചത്. അടച്ചിട്ട വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്നതിനു ശേഷം വിലപ്പെട്ട രേഖകൾ അടക്കം കത്തിച്ചു. കഴിഞ്ഞ ദിവസം എടത്തോട്ടെ ദാമോദരന്റെ ഭാര്യ സജിതയെ വധിക്കാൻ ശ്രമിച്ച കേസിൽ മാധവൻ കാഞ്ഞങ്ങാട് സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.

No comments