പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ വച്ച് നടക്കുന്ന കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു
പടന്നക്കാട്:ഫെബ്രുവരി 4 മുതൽ 8 വരെ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ വച്ച് നടക്കുന്ന കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം ഉദ്ഘാടനംചെയ്തു.നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ.ടി ദിനേശൻ അധ്യക്ഷനായി. ചടങ്ങിൽ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ എ അശോകൻ, ചെയർമാൻ നന്ദജ് ബാബു, സംഘാടക സമിതി കൺവീനർ കെ പ്രണവ് കെ എന്നിവർ സംസാരിച്ചു. കണ്ണൂർ സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി കവിത കൃഷ്ണൻ സ്വാഗതം പറഞ്ഞു.
No comments