Breaking News

വെള്ളരിക്കുണ്ടിലെ വ്യാപാരി സമൂഹത്തിനോട് പറഞ്ഞ വാക്ക് പാലിച്ച് ജില്ലാ പഞ്ചായത്തംഗം ബിൻസി ജെയിൻ.. രാജപുരം-ബളാൽ റോഡിന് ജില്ലാപഞ്ചായത്ത് 50 ലക്ഷം അനുവദിച്ചു


വെള്ളരിക്കുണ്ട് : തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ വാക്കുകളും വാഗ്ദാനങ്ങളും ജയിച്ചു കഴിഞ്ഞാൽ മറക്കുന്ന പൊതു പ്രവർത്തകർക്കിടയിൽ വിത്യസ്തമാവുകയാണ്‌ ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാൽ ഡിവിഷൻ അംഗം ബിൻസി ജെയിൻ. മാസങ്ങൾക്ക് മുൻപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ടൗണിൽ വ്യാപാരികളും മലയോരം ഫ്ലാഷ് ഓൺലൈൻ ചാനലും സംഘടിപ്പിച്ച സ്ഥാനാർഥികളുമായി മുഖാമുഖം സംവാദ പരിപാടി സംഘടിപ്പിച്ചിരുന്നു അന്നത്തെ ചർച്ചക്കിടയിലാണ് വ്യാപാരികൾ മലയോര താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടുമായി ബന്ധപ്പെടുന്ന ബളാൽ - രാജപുരം റോഡിന്റെ തകർന്ന അവസ്ഥയെപ്പറ്റി അന്നത്തെ സ്ഥാനാർത്ഥിയായ ബിൻസി ജയിനോട് പരാതി പറഞ്ഞത്.  താൻ ജയിച്ചു കഴിഞ്ഞാൽ റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണുമെന്ന് അന്നത്തെ ചർച്ചയിൽ വാക്കും കൊടുത്തിരുന്നു. വൻ ഭൂരിപക്ഷത്തിൽ ജയിച്ച ബിൻസി ജയിന്റെ ശ്രമഫലമായി റോഡ് മെയ്ന്റെനൻസ് ഫണ്ടായി 50 ലക്ഷം അനുവദിച്ചു. അതോടെ വ്യാപാരികൾക്ക് കൊടുത്ത വാക്ക് വെറും വാക്കാവാതെ പാലിച്ചിരിക്കുകയാണ് ജില്ലാ പഞ്ചായത്ത് അംഗം.

മറ്റു ജയിച്ച സ്ഥാനാർഥികളും നാടിനും നാട്ടുകാർക്കും വേണ്ടി പറഞ്ഞ വാക്കുകൾ നിറവേറ്റി തരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ

No comments