ജ്വല്ലറി ഉടമ ഹൃദയാഘാതം മൂലം മരിച്ചു
കാസർകോട് : ജ്വല്ലറി ഉടമ ഹൃദയാഘാതം മൂലം മരിച്ചു.കുമ്പള ഗവ. ഹയർസെക്കണ്ടറി സ്കൂളിനു സമീപത്തെ കെ ജനാർദ്ദന ആചാര്യയാണ് 86, മരിച്ചത്.ഇന്നലെ വൈകിട്ട് കുമ്പള യിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആർഎസ്എസിന്റെ ആദ്യകാല പ്രവർത്തകനായിരുന്നു. ബങ്കര മഞ്ചേശ്വരം കാളികാപരമേശ്വരി ക്ഷേത്രം പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വേദാവതി. മക്കൾ: മനോജ് ആചാര്യ, വസന്ത ആചാര്യ, ഗീത, പരേതനായ ഉദയ ആചാര്യ. മരുമക്കൾ: വിജയലക്ഷ്മി, വിദ്യാജ്യോ തി, നിർമ്മല, ദുർഗ്ഗാദാസ് ആചാര്യ, സഹോദരങ്ങൾ: ലക്ഷ്മണ ആചാര്യ, ഗോ പാല കൃഷ്ണ ആചാര്യ.
No comments