Breaking News

വെള്ളരിക്കുണ്ടിലെ കർഷക സ്വരാജ് സത്യാഗ്രഹം പഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിക്കുന്നു

വെള്ളരിക്കുണ്ട്: ദേശീയ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് ഡിസം 22 മുതൽ വെള്ളരിക്കുണ്ടിൽ തുടരുന്ന കർഷക സ്വരാജ് സായാഹ്ന സത്യാഗ്രഹം വിവിധ പഞ്ചായത്തുകളിലേയ്ക്ക് വ്യാപിപ്പിക്കാൻ തീരുമാനം. അതിനു മുന്നോടിയായി ജനുവരി 13ന് വെള്ളരിക്കുണ്ടിൽ കർഷക കൺവൻഷൻ സംഘടിപ്പിക്കുവാൻ കർഷക ഐക്യവേദി പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. കൺവൻഷനിൽ വച്ച് പഞ്ചായത്ത് തലത്തിലുള്ള കർഷക സ്വരാജ് സത്യാഗ്രഹത്തിൻ്റെ വിശദാംശങ്ങൾക്ക് രൂപം നൽകും. കൺവൻഷനിൽ ഫാർമേഴ്സ് ക്ലബ്ബുകൾ, സ്വാശ്രയ സംഘങ്ങൾ, വ്യാപാരി വ്യവസായി ഏകോപന സമിതിയംഗങ്ങൾ, വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.യോഗത്തിൽ ജിമ്മി ഇടപ്പാടിയിൽ, ബേബി ചെമ്പരത്തി, ടി.സി.തോമസ്, ഷാജിവെളളംകുന്നേൽ, മാത്യൂസ് വലിയവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

No comments