Breaking News

മലയോര ഹൈവേയിലെ വന പ്രദേശങ്ങളിലെ നിർമ്മാണം വൈകുന്നു; മരുതോം ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ബളാൽ മണ്ഡലം കോൺഗ്രസ്സ് പ്രതിഷേധ കൂട്ടായ്മ നടത്തി


മാലോം: മലയോര ഹൈവേയുടെ കോഴിച്ചാൽ ചെറുപുഴ റീച്ചിൽ മരുതോം കാറ്റാം കവല പ്രദേശത്തെ വനഭൂമിയിലെ പണി നിർദിഷ്ട വീതിയിൽ നടത്താത്തതിൽ പ്രതിഷേധിച്ചു കൊണ്ട് ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. 

ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പ്രധിഷേധ പരിപാടി ഉത്ഘാടനം ചെയ്തു. 

മലയോര ഹൈവേയുടെ നിർമ്മാണം തുടങ്ങിനാളിതു വരെയായിട്ടും ഹൈവേ കടന്നു പോകുന്ന വനഭൂമിയിലെ പ്രശ്നം പരിഹരിക്കുവാൻ സർക്കാർ തയ്യാറായിട്ടില്ല എന്നും മണ്ഡലം എം. എൽ. എ. യും റവന്യൂ വകുപ്പ് മന്ത്രിയും കൂടിയായ ഇ ചന്ദ്ര ശേഖരൻ ഇക്കാര്യത്തിൽ യാതൊരുവിധ ഇടപെടലുകളും നടത്തു ന്നില്ലെന്നും വിഷയത്തിൽശക്തമായ രീതിയിൽ കോൺഗ്രസ്സ് സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് രാജു കട്ടക്കയം പറഞ്ഞു. 

ഫോറസ്റ്റ് ഭാഗം ഒഴിച്ചിട്ടാണ് ഇപ്പോൾ മലയോര ഹൈവേ യുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നത്.

മലയോര ഹൈവേയുടെ പ്രയോജനം ലഭിക്കണമെങ്കിൽ ഈ ഭാഗങ്ങൾ കൂടി പൂർത്തീകരിക്കണം. അതിനാൽ സംസ്ഥാന സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെട്ട് മലയോര ഹൈവേ യാഥാർഥ്യ മാക്കണ അവശ്യ പെട്ടാണ്‌  ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. 

 മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ് അധ്യക്ഷത വഹിച്ചു.  കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ   . പഞ്ചായത്ത് അംഗങ്ങളായ എൻ.ജെ മാത്യു, ദേവസ്യ തറപ്പേൽ, ഹരീഷ് പി. നായർ തുടങ്ങിയവർ പ്രസംഗിച്ചു.

No comments