Breaking News

വീടിന് സമീപം മരത്തിന് മുകളിൽ നിന്നും രാജവെമ്പാലയെ പിടികൂടി സംഭവം ബളാലിൽ


വെള്ളരിക്കുണ്ട്  : വീടിന് സമീപം മരത്തിന് മുകളിൽ രാജവെമ്പാലയെ കണ്ടെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർ രാജ വെമ്പാലയെ പിടികൂടി ചാക്കിലാക്കി. ഇന്ന് ഉച്ചക്ക് 1.30 മണിയോടെയാണ് പാമ്പിനെ കണ്ടത്. ബളാൽ മരുതം തുളത്തെ കോരൻ വീടിന് സമീപം മരത്തിന് മുകളിൽ കയറിയ രാജവെമ്പാലയെയാണ് പിടികൂടിയത്. മരത്തിൽ നിന്നും താഴെയിറക്കിയ ശേഷം പിടികൂടുകയായിരുന്നു. തുടർന്ന് ഉൾകാട്ടിൽ ഉപേക്ഷിച്ചതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലിൻറെ നിർദ്ദേശപ്രകാരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബാബു, ഉദ്യോഗസ്ഥരായ സുനിൽ സുരേന്ദ്രൻ, സി. അനൂപ്, അനീഷ് എണ്ണപ്പാറ എന്നിവർ ചേർന്നാണ് പിടികൂടിയത്.

No comments