ബളാൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയർമാനായി ഷോബി ജോസഫ്
വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയർമാനായി പതിനാലാം വാർഡിൽ നിന്നും വിജയിച്ച ഷോബി ജോസഫിനെയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണായി ഒന്നാം വാർഡിൽ നിന്നും വിജയിച്ച ജിത.പി.വിയെയും വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേർസൺ ആയി എട്ടാം വാർഡിൽ നിന്നും വിജയിച്ച മിനി മാത്യു വിനെയും തിരഞ്ഞെടുത്തു.
വ്യാഴാഴ്ച രാവിലെ നടന്ന വിവിധ സ്റ്റാന്റിംഗ് കമ്മറ്റി കളുടെ അധ്യക്ഷൻ മാരുടെ തിരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് മൂന്നു പേരും തിരഞ്ഞെടുക്കപ്പെട്ടത്..
റിട്ടേണിങ് ഓഫീസർ കെ. സുഷ്യത്ത് ഉദ്യോഗസ്ഥരായ കൃഷ്ണ പ്രസാദ് പെരിയ. വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി.
പ്രസിഡന്റ് എ.ലത.വൈസ് പ്രസിഡന്റ് രാജു കട്ടക്കയം അംഗങ്ങളായ സി. വി. ശ്രീധരൻ , ഷാജൻ പൈങ്ങോട്ട് , സനോജ് മാത്യു പഞ്ചായത്ത് സെക്രട്ടറി എ. മധു എന്നിവർ പ്രസംഗിച്ചു..
17 അംഗഭരണസമിതിയിൽ യു. ഡി. എഫിന് 14 ഉം എൽ. ഡി. എഫിന് മൂന്നും അംഗങ്ങളാണുള്ളത്..
ജിത.പി.വി
No comments