കാസർഗോഡ് കുഡ്‌ലുവിൽ യുവതിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട് : കുഡ്‌ലുവിൽ യുവതിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിവേർസ് കോളനിയിലെ അനിൽ ഹൗസിൽ സതീശന്റെ ഭാര്യ രവീണ (30)യാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് രവീണയെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വ്യാഴാഴ്ച രാവിലെ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഏതോ മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നു പറയുന്നു.
പരേതനായ രവി- ആശ ദമ്പതികളുടെ മകളാണ് രവീണ. പായിച്ചാൽ, ചൈതന്യ വിദ്യാലയത്തിലെ വിദ്യാർത്ഥിയായ യാഷ് ഏകമകനാണ്. സഹോദരങ്ങൾ: ഋത്വിക് റോഷൻ, അജ്ഞന.
No comments