Breaking News

വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ വിലപിടിപ്പുള്ള സ്വർണ്ണ മോതിരം പോലീസിനെ ഏൽപ്പിച്ചു.. കുട്ടിക്കളുടെ സത്യസന്ധതക്ക് ‌ വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടറുടെ സല്യൂട്ട്.....


വെള്ളരിക്കുണ്ട് : പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വാഹനത്തിനടുത്തേക്ക് ഓടി എത്തിയ നാലുകുട്ടികൾ ഇൻസ്‌പെക്ടറെ ഏൽപ്പിച്ചത് വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ വിലപിടിപ്പുള്ള സ്വർണ്ണ മോതിരം..

ബുധനാഴ്ച വൈകിട്ട് നാലരയോടെ വെള്ളരിക്കുണ്ട് ടൗണിൽ ആണ് സംഭവം.. പതിവുപോലെ ടൗണിൽ പട്രോളിങ്ങിന് ഇറങ്ങിയ വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർഇൻസ്‌പെക്ടർ സതീഷ് കുമാറും സംഘത്തിനും മുന്നിലേക്ക് ആണ് നിർമ്മല ഗിരി സ്കൂളിലെ  വിദ്യാർത്ഥികളായ ആൽബി. ഐവിൻ. ആൽവിൻ. അയറിൻ എന്നീ കുട്ടികൾ എത്തുന്നത്..പോലീസ് വാഹനം നിർത്തി പുറത്തിറങ്ങിയ ഇൻസ്‌പെക്ടർ സതീഷ് കുമാറിനോട്‌

സാറെ ഞങ്ങൾക്ക്‌ വഴിയിൽ നിന്നും ഒരു സ്വർണ്ണ മോതിരം കിട്ടിയിട്ടുണ്ട് എന്നും ഉടമസ്ഥർക്ക്‌ നൽകണം എന്നും കുട്ടികൾ പറയുകയായിരുന്നു. മറ്റു കുട്ടികൾക്ക്‌ എല്ലാം മാതൃകയാവുന്ന തരത്തിൽ പ്രവർത്തിച്ച ഈ കുട്ടികളെ അഭിനന്ദിച്ച ശേഷമാണ് വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ മടങ്ങിയത്..

കുട്ടികൾക്ക് വഴിയിൽ നിന്നും ലഭിച്ച സ്വർണ്ണ മോതിരം സ്റ്റേഷനിൽ ഉണ്ടെന്നും ഉടമ തെളിവ് സഹിതം എത്തിയാൽ മോതിരം കൈമാറു മെന്നും വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ സതീഷ് കുമാർ പറഞ്ഞു....

No comments