ചോയ്യംങ്കോട് കൂവാറ്റിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് ഒരാൾ മരണപ്പെട്ടു
ചോയ്യംങ്കോട് : കാർ സ്കൂട്ടറിലിടിച്ച് ഒരാൾ മരണപ്പെട്ടു.ചോയ്യംങ്കോട് കൂവാറ്റി ഉമിച്ചി റോഡ് ജംഗ്ഷനിൽ മെയിൻ റോഡിൽ ഇന്ന് വൈകുന്നേരം 6 മണിയോടെയായിരുന്നു അപകടം നടന്നത്.അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന ചേയ്യംങ്കോട് സ്വദേശി കെ വി രാജൻ നായരാണ് (65 ) മരണപ്പെട്ടത്.ചോയ്യംങ്കോട് ഭാഗത്ത് നിന്നും അടുക്കം ഭാഗത്തേക്ക് പോകുന്ന കാറും ഉമിച്ചി റോഡിൽ നിന്നും മെയിൻ റോഡിലെക്ക് കയറുകയായിരുന്ന സ്കൂട്ടറുമാണ് തമ്മിലടിച്ചത്.മൃതദേഹം ജില്ലാ ആശുപത്രിയിൽ.പാർവ്വതിയാണ് മരണപ്പെട്ട രാജന്റെ ഭാര്യ.മക്കൾ രജിത്ത് (മാൾട്ട ),രജിത.
No comments