വന്യ ജീവി ശല്യം തടയുന്നതിനായി കള്ളാറിൽ ജനകീയ യോഗം ചേർന്നു പുലിയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കും
കള്ളാർ : വന്യ ജീവി ശല്യം തടയുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും കള്ളാർ പുഞ്ചക്കര സ്കൂൾ പരിസരത്തു ജനകീയ യോഗം ചേർന്നു. പുലിയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കാനും സാന്നിധ്യം ഉറപ്പ് വരുത്തി അവിടെങ്ങളിൽ കൂട് സ്ഥാപിക്കാനും വന്യ മൃഗ ശല്യം തടയുന്നതിനായുള്ള നടപടികൾജന പങ്കാളിത്തോടെ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ അധ്യക്ഷത വഹിച്ചു. റൈഞ്ച് ഫോറെസ്റ്റ് ഓഫിസർ കെ. രാഹുൽ, ആർ ആർ ടി കാസർഗോഡ് ഡെപ്യൂട്ടി റൈഞ്ച് ഫോറെസ്റ്റ് ഓഫീസർ എൻ വി സത്യൻ, പനത്തടി സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ എംപി രാജു, സർപ്പ ടീം ലീഡർ കെ. സുനിൽ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് എം.എം സൈമൺ ആശംസ പറഞ്ഞു. ഒമ്പതാം വാർഡ് മെമ്പർ റോയി പി.എൽ സ്വാഗതവും പതിനൊന്നാം വാർഡ് മെമ്പർ രേഖ സി നന്ദിയും പറഞ്ഞു.
No comments