വീട്ടുപറമ്പിലെ കുടിവെള്ളപൈപ്പ് വെട്ടിനശിപ്പിച്ചത് ചോദ്യം ചെയ്ത യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച അയൽവാസിയെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു
പരപ്പ: വീട്ടുപറമ്പിലെ കുടിവെള്ളപൈപ്പ് വെട്ടിനശിപ്പിച്ചത് ചോദ്യം ചെയ്ത യുവതിയെ അയൽവാസി വെട്ടിക്കൊല്ലാൻ ശ്രമിച്ചു. പരപ്പ എടത്തോട് എരോൽ ഹൗസിൽ എ.വി.ദാമോദരന്റെ ഭാര്യ എ.സജിതയെയാണ്(44) വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിൽ അയൽവാസിയായ മാധവനെ വെള്ളരിക്കുണ്ട് എസ്ഐ പി.ജയരാജൻ അറസ്റ്റുചെയ്തു. ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ്
കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞദിവസം രാവിലെ 11.15 മണിയോടെയാണ് സംഭവം. സജിതയുടെ വീട്ടുപറമ്പിലെ കുടിവെള്ള പൈപ്പ് മാധവൻ കത്തികൊണ്ട് വെട്ടിനശിപ്പിച്ചിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് മാധവൻ കത്തികൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.
No comments