കേരളത്തിൽ പഞ്ചായത്ത് ദിനാഘോഷം നാളെ കിനാനൂർ കരിന്തളത്ത് ആദ്യകാല പഞ്ചായത്ത് പ്രസിഡണ്ടുമാരെ ആദരിക്കും
കരിന്തളം: പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ ഉപഞ്ജാതാവ് ബൽവന്തറായി മേത്തയുടെ ജന്മ ദിനമായ ഫെബ്രു: 19 ന് കേരളത്തിൽ പഞ്ചായത്ത് ദിനമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയാണ്. കോവിഡ് പശ്ചാതലത്തിൽ സംസ്ഥാനത്ത് കേന്ദ്രീകൃത ആഘോഷങ്ങൾ ഒഴിവാക്കിയിരിക്കുന്നു. ഫെബ്രു 19 വെള്ളിയാഴ്ച10 മണിക്ക് ആഘോഷങ്ങളുടെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നടത്തും. കിനാനൂർ കരിന്തളം പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും പഞ്ചായത്തിന്റെ കീഴിലുള്ള വകുപ്പ് മേധാവികളും ഇംപ്ലിമെന്റിങ്ങ് ഉദ്യോഗസ്ഥരും പഞ്ചയത്ത് മീറ്റിംഗ് ഹാളിൽ നടക്കുന്ന ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കും.
ഉച്ചക്ക് 2 മണിക്ക് കോയിത്തട്ട കുടുംബശ്രീ ഹാളിൽ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ അനുഭവം പശ്ചാത്തലമാക്കിയുള്ള സെമിനാർ നടക്കും. ഡോ. വി.പി മുസ്തഫ വിഷയം അവതരിപ്പിച്ച് പ്രഭാഷണം നടത്തും. പരിപാടിയിൽ വെച്ച് 1979 മുതൽ വിവിധ ഘട്ടങ്ങളിൽ പഞ്ചായത്ത് ഭരണ സമിതിയിൽ അംഗങ്ങളായി നാടിനെ നയിച്ച് നമ്മുടെ മുൻഗാമികളായി ഇന്നും നമ്മോടൊപ്പമുള്ള മുൻ ജനപ്രതിനിധികളെ ആദരിക്കുന്ന വൈകാരികമായ ചടങ്ങും നടക്കും. 1963 ന് മുമ്പ് കൈ പൊക്കി പ്രസിഡന്റ്മാരെ തെരെഞ്ഞെടുക്കപ്പെടുന്ന കാലത്ത് വില്ലേജ് പഞ്ചായത്ത് പ്രസിഡന്റ് മാരായിരുന്ന കെ. ചിണ്ടേട്ടൻ - (ചീമേനി വില്ലേജ് പഞ്ചായത്ത് ) കരിമ്പിൽ കുഞ്ഞമ്പു ( കരിന്തളം വില്ലേജ് പഞ്ചായത്ത് )പുതിയ പറമ്പൻ കുഞ്ഞിരാമൻ ( കിനാനൂർ വില്ലേജ് പഞ്ചായത്ത്) എന്നിവരും മുൻ പഞ്ചായത്ത് പ്രസിഡന്റ് മാരായ പി.വി അമ്പുഞ്ഞി , Kv കുഞ്ഞിരാമൻ നായർ എന്നിവരും വിവിധ ഘട്ടങ്ങളിലായി ജന പ്രതിനിധികളായി പഞ്ചായത്തിനെ നയിച്ച. Kp. കുഞ്ഞികൃഷ്ണൻ , കെ. കുഞ്ഞമ്പു നായർ , പി. സരോജിനിയമ്മ, കുഞ്ഞികൃഷ്ണൻ നായർ - ബിരിക്കുളം, കണ്ണൻ, K കണ്ണൻ നായർ പിലാത്തടം, കരുണാകരൻ, കയ്യിൽ കേളു, Kv. ഭാസ്കരൻ , പത്മനാഭൻ പരപ്പ, മറിയക്കുട്ടി ടീച്ചർ പെരിയങ്ങാനം ,പാണ്ട്യാണ്ട് നാരായണൻ , അബ്ദുൾ റഹ്മാൻ പട്ളം, വള്ളിയോടൻ കുഞ്ഞിരാമൻ, പി.വി.ലക്ഷ്മി - പെരിയങ്ങ്ങാനം തുടങ്ങിയവരുടെ സ്മരണ നമുക്ക് ഈ രംഗത് കരുത്ത് പകരുന്നും . ഇവരുടെ സഹപ്രവർത്തകരായി ത്യാഗ പൂർവ്വം പ്രവർത്തിച്ചവരും പുതിയ കാലഘട്ടത്തിൽ പഞ്ചായത്തിനെ നയിച്ച വരുമായി നമ്മോടൊപ്പമുള്ള അറുപതോളം മുൻ ജനപ്രതിധികളുടെ സംഗമം നമുക്കാവേശവും പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ കരുത്തു മേകും എന്നതിൽ സംശയമില്ല. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ വിജയകരമായ കാൽ നൂറ്റാണ്ട് പിന്നിടുന്ന വേളയിൽ നടക്കുന്ന പരിപാടിയിൽ കോവി ഡ് മാനദണ്ഡം പാലിച്ച് മുഴുവാനാളുകളും പങ്കെടുക്കണമെന്നഭ്യർത്ഥിക്കുന്നു.

No comments