Breaking News

അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം, ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു; 22-കാരി കസ്റ്റഡിയില്‍


ആലപ്പുഴ: മണ്ണഞ്ചേരിയിൽ അയൽവാസികൾ തമ്മിൽ തർക്കത്തിനിടെ കുത്തേറ്റ ഗൃഹനാഥൻ മരിച്ചു. മണ്ണഞ്ചേരി പനയ്ക്കൽ പട്ടാട്ടുചിറ കുഞ്ഞുമോൻ (48) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയെന്നു കരുതുന്ന 22-കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

സംഘർഷത്തിൽ പരിക്കേറ്റ കുഞ്ഞുമോന്റെ ഭാര്യ ബിന്ദു (45), മകൾ നയന (19) എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം.

ബഹളംകേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കുത്തേറ്റ് വീടിന്റെ മുന്നിൽ കിടക്കുന്ന കുഞ്ഞുമോനെയാണ് കണ്ടത്. ബിന്ദുവിന്റെ നെഞ്ചിലും നയനയുടെ കൈക്കും കുത്തേറ്റിട്ടുണ്ട്. മണ്ണഞ്ചേരി ഇൻസ്പെക്ടർ രവി സന്തോഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

No comments